ദോഹ: ഖത്തറിൽ വേനൽക്കാലത്തിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ച് ഇന്ന് മുതൽ(ജൂലയ് 3)'അൽ ഹഖ്അ' (Al-Haq'ah) നക്ഷത്രം ഉദിച്ചുയരുമെന്ന്.ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. കുതിരയുടെ കഴുത്തിന് ചുറ്റുമുള്ള വൃത്തത്തോട് സാദൃശ്യമുള്ളതിനാലാണ് ഈ ഘട്ടത്തിന് 'അൽ ഹഖ്അ' (വൃത്തം അല്ലെങ്കിൽ വളയം) എന്ന പേര് ലഭിച്ചത്.
അടുത്ത 13 ദിവസത്തേക്ക് ഈ കടുത്ത വേനൽക്കാല ഘട്ടം നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. ......
ദോഹ: രാജ്യത്തെ സംവാദ കൂട്ടായ്മകളെയും മത്സരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങൾ വിപുലീകരിക്കുന്നതിനുമായി ഖത്തർ ഫൗണ്ടേഷന് കീഴിലുള്ള 'ഖത്തർ ഡിബേറ്റ് സെന്ററും' സോഷ്യൽ ആൻഡ് സ്പോർട് കോൺട്രിബ്യൂഷൻ ഫണ്ടും (DAAM) തമ്മിൽ തന്ത്രപ്രധാനമായ ധനസഹായ കരാറിൽ ഒപ്പുവെച്ചു.
കരാർ പ്രകാരം പ്രിപ്പറേറ്ററി സ്കൂൾ മുതൽ സർവ്വകലാശാല തലം വരെയുള്ള വിദ്യാർത്ഥികൾക്കായി അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ ഖത്തർ ഡിബേറ്റ് സെന്റർ വർഷംതോറും സംഘടിപ്പിക്കുന്ന സംവാദ മത്സരങ്ങൾക്കും ലീഗുകൾക്കും 'ദാം' സാമ്പത്തിക പിന്തുണ നൽകും. കൂടാതെ, അറബി ഭാഷയിലുള്ള സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക പാഠ്യപദ്ധതികളും വിദ്യാഭ്യാസ വിഭവങ്ങളും പ്രസിദ്ധീകരണങ്ങളും വികസിപ്പിക്കുന്നതിനും ഈ ഫണ്ട് വിനിയോഗിക്കും.ഖത്തർ നാഷണൽ വിഷൻ 2030 (Qatar National Vision 2030)
സാംസ്കാരിക സംരംഭങ്ങളെയും സുസ്ഥിര വികസനത്തെയും പിന്തുണയ്ക്കുന്നതിൽ ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളും 'ദാമും' വഹിക്കുന്ന പങ്കിന്റെ സാക്ഷ്യപത്രമാണ് ഈ കരാർ. ......
ദോഹ: ഖത്തറിന്റെ ഭാവി പൈലറ്റുമാർ, എയർ ട്രാഫിക് കൺട്രോളർമാർ, എയർക്രാഫ്റ്റ് എഞ്ചിനീയർമാർ എന്നിവരെ രാജ്യാന്തര നിലവാരത്തിൽ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 'ഖത്തർ എയറോനോട്ടിക്കൽ അക്കാദമി' വികസന പദ്ധതിക്ക് പൊതുമരാമത്ത് അതോറിറ്റി (അശ്ഗാൽ) തുടക്കം കുറിച്ചു. റാസ് അബു അബൂദിൽ ആരംഭിച്ച ഈ സമഗ്ര നവീകരണ പദ്ധതി യൂറോപ്യൻ വ്യോമയാന മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ......
ദോഹ: കുട്ടികളുടെയും കുടുംബങ്ങളുടെയും വേനലവധി ദിനങ്ങളെ സജീവമാക്കാൻ ലക്ഷ്യമിട്ട് നാലാമത് 'ഖത്തർ ടോയ് ഫെസ്റ്റിവലിന്' (QTF) ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) ആവേശോജ്ജ്വലമായ തുടക്കം. "കൂടുതൽ സങ്കൽപ്പിക്കാം, വിനോദത്തിന്റെ ഒരു പുതിയ ലോകം" (More to Imagine, A Whole World of Fun) എന്ന പ്രമേയത്തിൽ ഖത്തർ കലണ്ടർ സംഘടിപ്പിക്കുന്ന ഈ വിനോദ മാമാങ്കം ജൂലൈ 31 വരെ നീണ്ടുനിൽക്കും.
ഖത്തർ ടോയ് ഫെസ്റ്റിവൽ മസ്കറ്റുകൾ അണിനിരന്ന വർണ്ണാഭമായ പരേഡോടെയാണ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായത്. ......
ബാഗ്ദാദ്: ഇറാഖിൽ അഴിമതിക്കെതിരായ വ്യാപക റെയ്ഡിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിൽ. പാർലമെന്റ് അംഗം ഹിന്ദ് അൽ അബ്ബാസിയുടെ വസതിയിൽ നിന്ന് ഏകദേശം 927 കോടി രൂപയും 27 കിലോഗ്രാം സ്വർണവും പിടിച്ചെടുത്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ......
ദോഹ: 29-ാമത് പ്രവാസി ദോഹ ബഷീർ പുരസ്കാരത്തിന് പ്രശസ്ത ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവും അത്ലറ്റിക്സ് പരിശീലകനുമായ ഒ.എൽ. തോമസിന്.കോഴിക്കോട് നടന്നവാർത്താ സമ്മേളനത്തിലാണ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചത്.
തൃശൂർ പാവറട്ടി സ്വദേശിയായ ഒ.എൽ. ......
ദോഹ: സംസ്കൃതി ഖത്തർ സ്ഥാപകനേതാവായ അഡ്വ. മുഷാബിൻ്റെ സ്മരണാർഥം ഏർപ്പെടുത്തിയ അഡ്വ മുഷാബ് മെമ്മോറിയൽ എഡ്യൂക്കേഷൻ അവാർഡിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. ......
അയോദ്ധ്യ: ശ്രീരാമക്ഷേത്രത്തിലെ ഭക്തരുടെ സംഭാവനകൾ വെട്ടിച്ച കേസിൽ അറസ്റ്റിലായ എട്ടു പ്രതികളുടെയും നിയമവിരുദ്ധ സ്വത്തുക്കളെക്കുറിച്ച് ഉത്തർപ്രദേശ് പൊലീസും പ്രത്യേക അന്വേഷണ സംഘവും അന്വേഷണം ഊർജ്ജിതമാക്കി. തട്ടിപ്പു പണം ഉപയോഗിച്ച് നിർമ്മിച്ച ആഡംബര മന്ദിരങ്ങൾ ഉൾപ്പെടെയുള്ളവ നിർമ്മാണ ചട്ടം ലംഘിച്ചതാണോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. ......
കൊച്ചി: കശുഅണ്ടി ഇറക്കുമതി അഴിമതിക്കേസിലെ മുഖ്യപ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐക്ക് അനുമതി നൽകിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഐ.എ.ൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റും കശുഅണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനുമായ ആർ. ......
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ പ്രമുഖ കപ്പൽ കമ്പനിയായ എം.എസ്.സിക്ക് (MSC) കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കം രാഷ്ട്രീയ-ഭരണ വൃത്തങ്ങളിൽ വൻ വിവാദമാകുന്നു. 13,000 കോടി രൂപയുടെ ഈ ഓഹരി കൈമാറ്റത്തിൽ സംസ്ഥാന സർക്കാരിനെ മുൻകൂട്ടി അറിയിക്കുകയോ കൂടിയാലോചനകൾ നടത്തുകയോ ചെയ്യാത്തതിൽ മുഖ്യമന്ത്രി വി.ഡി. ......